ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് ടി വി അനുപമ

ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമ. തോമസ് ചാണ്ടിയുടെ കൈയ്യേറ്റ വിഷയത്തില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയ ശേഷമാണ് അനുപമ നിഖിത ഖില്ലിന്റെ പ്രശസ്തമായ വരികള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.

‘അവര്‍ നിങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കും. നിങ്ങളെ ദഹിപ്പിക്കാനും പരിഹാസിക്കാനും പരിക്കേല്‍ക്കാനും ശ്രമിക്കും. നിങ്ങളെ അവര്‍ ഉപേക്ഷിക്കുകയും ചെയ്യും. പക്ഷേ അവര്‍ക്ക് ഒരിക്കിലും നിങ്ങളെ തോല്‍പ്പിക്കാന്‍ സാധിക്കില്ല. ചാരത്തില്‍ പണിത റോമിനെ പോലെ ഫിനിക്‌സ് പക്ഷിയെപ്പോലെ നിങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നാണ്’ നിഖിത ഖില്ലിന്റെ വരികള്‍.