ബാംഗ്ലൂര്‍ ഡെയ്‌സ് റീമേക്കില്‍ നാഗചൈതന്യ, സിദ്ധാര്‍ഥ്, ആര്യ ടീം

 

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത് കേരളത്തില്‍ സൂപ്പര്‍ഹിറ്റായി മുന്നേറുന്ന ബാംഗ്ലൂര്‍ ഡേയ്‌സ് തമിഴിലേക്കും തെലുങ്കിലേക്കും മൊഴി മാറ്റുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ മുതല്‍ അഭിനേതാക്കള്‍ ആരൊക്കെയാകും എന്നത് സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ എല്ലാ ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ടു കൊണ്ട് ചിത്രത്തിന്രെ തമിഴ്, തെലുങ്ക് പതിപ്പിലെ അഭിനേതാക്കളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ആര്യ, സിദ്ധാര്‍ത്ഥ്, നാഗചൈതന്യ, സാമന്ത എന്നിവരാണ് ബാംഗ്ലൂര്‍ ഡേയ്‌സിനെ മറ്റു ഭാഷകളില്‍ അവതരിപ്പിക്കുക.എന്നാല്‍ ഇതു വരെ ഇവര്‍ കരാര്‍ ഒപ്പിട്ടിട്ടില്ല.

ചിത്രം ഒരേ സമയം തമിഴിലും തെലുങ്കിലും നിര്‍മിക്കാനാണ് തീരുമാനമെന്ന് സംവിധായകനുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സംവിധായകന്‍ ബൊമ്മാരില്ലു ഭാസ്‌കരനും നിര്‍മ്മാതാക്കളും അഭിനേതാക്കളുടെ കാര്യത്തില്‍ വളരെ ശ്രദ്ധാലുക്കളാണ്. രണ്ടു ഭാഷകളിലും പ്രേക്ഷകരെ കൈയിലെടുക്കാനാകുന്ന തരം അഭിനേതാക്കളെ ചിത്രത്തില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിലേക്ക് തമിഴിലും തെലുങ്കിലും പ്രശസ്തരായ നാല് അഭിനേതാക്കള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടുണ്ട്. ഇവര്‍ നാലു പേരും തമ്മില്‍ നല്ല സൗഹൃദമുണ്ടെന്നും അതിനാല്‍ തന്നെ ഇവരോടൊപ്പമുള്ള ചിത്രീകരണം എളുപ്പമായിരിക്കുമെന്നും സിനിമാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.