ബാലകൃഷ്ണപ്പിള്ള അധികാരമില്ലാത്ത ചെയര്‍മാനാണെന്ന് സര്‍ക്കാര്‍

ആര്‍ ബാലകൃഷ്ണപിള്ള മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്റെ വെറും ചെയര്‍മാനാണെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്.

കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് ചേരുമ്പോള്‍ ബാലകൃഷ്ണപ്പിള്ള പങ്കെടുക്കാറില്ലെന്നും അധ്യക്ഷസ്ഥാനത്ത് ഇരിക്കാറില്ലെന്നും പൊതുഭരണ സെക്രട്ടറി ജ്യോതിലാല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് ക്യാബിനറ്റ് പദവിയിലുള്ള ചെയര്‍മാനായി തുടരാന്‍ പറ്റില്ല. ബാലകൃഷ്ണപ്പിള്ളയ്‌ക്കെതിരെ ഹൈക്കോടതിയില്‍ കെ.ബി ശ്രീവത്സന്‍ നല്‍കിയ ഹര്‍ജിയില്‍ കോടതിയുടെ വിമര്‍ശനത്തിന് മറുപടിനല്‍കുന്നതിനാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ആരോപണമുണ്ട്.