ബാഴ്‌സലോണ ജയത്തോടെ തുടങ്ങി

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും തിരിച്ചടി. ലീഗിലെ ആദ്യ ജയം തേടിയിറങ്ങിയ യുണൈറ്റഡിനെ സണ്ടര്‍ലാന്‍ഡ് സമനിലയില്‍ തളച്ചു. സ്പാനിഷ് ലീഗില്‍ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ബാഴ്‌സലോണ ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളിലൂടെ അനായാസ വിജയം നേടി. യുവാന്‍ മാട്ടയിലൂടെ പതിനേഴാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ആദ്യം മുന്നിലെത്തിയത്. മുപ്പതാം മിനിറ്റില്‍ ജാക്ക് റോഡ്‌വെല്ലിലൂടെ സണ്ടര്‍ലാന്‍ഡ് സണ്ടര്‍ലാന്‍ഡ് ഒപ്പമെത്തി. രണ്ടാം പകുതിയില്‍ വിജയ ഗോള്‍ നേടാന്‍ അഡ്‌നാന്‍ സനുജാജിനെ അടക്കമുള്ളവരെ യുണൈറ്റഡ് രംഗത്തിറക്കിയെങ്കിലും വിജയം നേടാനായില്ല. ലീഗിലെ ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്‌റ്റോക്ക് സിറ്റിയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. അതേസമയം സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ ജയത്തോടെ തുടങ്ങി. എതിരില്ലാത്ത 3 ഗോളുകള്‍ക്ക് എല്‍ക്കെയാണ് ബാഴ്‌സ പരാജയപ്പെടുത്തിയത്. 42, 63 മിനിറ്റുകളില്‍ ലയണല്‍ മെസ്സി ബാഴ്‌സയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തു. കൗമാര താരം മുനീര്‍ എല്‍ ഹദാദിയും ബാഴ്‌സയ്ക്ക് വേണ്ടി ഗോള്‍ നേടി. നാല്‍പ്പത്തിനാലാം മിനിറ്റില്‍ മസ്‌ചെരാനോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോയത് എല്‍ക്കെയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ബാഴ്‌സയെ തോല്‍പിക്കാനായില്ല.