ബിഷപ്പിനെതിരായ ആക്രമണം: കേസ് ദുര്‍ബലമെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി

കട്ടപ്പന: ഇടുക്കി ബിഷിപ്പിനുനേരെ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞവര്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി ഹൈറേഞ്ച് സംരക്ഷണസമിതി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയുള്ള കേസായതിനാലാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്. പ്രതികള്‍ക്കെതിരെ സ്‌ഫോടകവസ്തുക്കളുടെ പ്രയോഗം, വധശ്രമം തുടങ്ങിയ വകുപ്പുകളനുസരിച്ച് കേസെടുക്കണമെന്നും അല്ലെങ്കില്‍ പ്രേക്ഷാഭം ആരംഭിക്കുമെന്നും സമിതി ജനറല്‍ കണ്‍വീനര്‍ ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കലും രക്ഷാധികാരികളും അറിയിച്ചു.