ബ്രസീലില്‍ ഉറുഗ്വെ ദുരന്തം

uruguay

മരാക്കാനാ ദുരന്തത്തിന്റെ ഓര്‍മപുതുക്കാനെത്തിയ ഉറുഗ്വേ ആദ്യ മത്സരത്തില്‍ ദുരന്തമായി.ഒന്നിനെതിരെ മൂന്ന് ഗോളിനാണ് കഴിഞ്ഞ ലോകകപ്പിലെ കറുത്ത കുതിരകളും രണ്ട് തവണ ലോകചാമ്പ്യന്‍മാരുമായ ഉറുഗ്വെയെ കോസ്റ്റാറിക്ക അട്ടിമറിച്ചത്. ഉറുഗ്വെയ്ക്കെതിരെ കോസ്റ്റാറിക്കയുടെ ആദ്യ ജയമാണിത് . ജോ കാംപന്‍,ദുവാര്‍ത്തെ, യുറേന എന്നിവരാണ് കോസ്റ്റാറിക്കയുടെ ഗോളുകള്‍ നേടിയത് 21ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ഉറുഗ്വെയാണ് ആദ്യം മുന്നിലെത്തിയത് . ഉറുഗ്വെ ക്യാപ്റ്റന്‍ ലുഗാനോയെ ഫൗള്‍ ചെയ്തതതിന് ലഭിച്ച പെനാല്‍റ്റി കിക്ക് എഡിന്‍സണ്‍ കവാനി വലയിലെത്തിച്ചു. എന്നാല്‍ രണ്ടാം  പകുതിയില്‍ ഉറുഗ്വെയുടെ കണക്കു കൂട്ടലുകള്‍ തെറ്റി. പ്രതിരോധത്തിനൊപ്പം ആക്രമണത്തിലും കോസ്റ്റാറിക്ക മികവ് കാട്ടാന്‍ തുടങ്ങി. അതിന്റെ താമസിയാതെ അവര്‍ക്ക് കിട്ടി. 54 ാം മിനുട്ടില്‍ ആഴ്സനല്‍ താരം ജോ കാംപെല്ലിലൂടെ കോസ്റ്റാക്ക സമനില ഗോള്‍ നേടി. അതിന്റെ ഞെട്ടലില്‍ നിന്നും ഉറുഗ്വെ മുക്തമാകും മുമ്പ് തന്നെ വീണ്ടും അവരുടെ വലയില്‍ പന്തെത്തി. മനോഹരമായ ഒരു ഹെഡറിലൂടെ ദുവാര്‍ത്തെ ഉറുഗ്വെ ഗോളി മുസ്ലേരയെ വെറും കാഴ്ചക്കാരനാക്കി. പരിക്കേറ്റ് വിശ്രമത്തിലുള്ള സ്ട്രൈക്കര്‍ സുവാരസിന്റെ അഭാവം ഉറുഗ്വെയുടെ നീക്കങ്ങളില്‍ മുഴച്ചു നിന്നു. കഴിഞ്ഞ ലോകകപ്പിലെ ഹീറോ ഡീഗോ ഫോര്‍ലാന്റെ നിഴല്‍ മാത്രമായിരുന്നു ഗ്രൗണ്ടില്‍. ഒപ്പം ക്രോസ് ബാറിന് കീഴില്‍ കോസ്ററാറിക്ക ഗോള്‍കീപ്പര്‍ നവാസിന്റെ തകര്‍പ്പന്‍പ്രകടനം കൂടിയായതോടെ ഈ ലോകകപ്പിലെ ആദ്യ അട്ടിമറി കുറിക്കപ്പെട്ടു. 84ാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയ യുറേന ഉറുഗ്വെയുടെ പതനം പൂര്‍ണമാക്കി. ഗ്രൗണ്ടിലിറങ്ങി 2 മിനുട്ടിനിടെയായിരുന്നു യുറേനയുടെ ഗോള്‍. മൂന്ന് വര്‍ഷത്തിനിടെ യുറേന നേടുന്ന ആദ്യ ഗോളാണിത്. തോല്‍വിയോടെ മരണ ഗ്രൂപ്പില്‍ നിന്നും ഉറുഗ്വെയുടെ മുന്നോട്ടുള്ള പ്രയാണം അനിശ്ചിതത്വത്തിലായി.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close