ബ്ലാക്‌മെയില്‍ കേസ്: ശരത്ചന്ദ്രപ്രസാദിന്രെ മൊഴിയെടുത്തു

കൊച്ചി ബ്ലാക്‌മെയില്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദിന്രെ മൊഴിയെടുത്തു. കൊച്ചി അസിസ്റ്റന്ര് കമ്മീഷണറായ റെക്‌സ് റോബിയാണ് ശരത്തിന്രെ മൊഴി രേഖപ്പെടുത്തിയത്.

ബ്ലാക്‌മെയില്‍ കേസില്‍ തന്നെ കുടുക്കാന്‍ ശ്രമം നടക്കുന്നതായി ശരത്ചന്ദ്രപ്രസാദ് പറഞ്ഞു. ഇപ്പോള്‍ തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും ശരത്ത് കൂട്ടിച്ചേര്‍ത്തു.

ശരത്ചന്ദ്രപ്രസാദിന്രെ പേരില്‍ എം.എല്‍.എ ഹോസ്റ്റലിലെടുത്ത മുറിയിലാണ് അനാശാസ്യം ചിത്രീകരിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത കേസിലെ പ്രതിയായ ജയചന്ദ്രന്‍ കഴിഞ്ഞത്. ജയചന്ദ്രനെ ഒരു സംഘാടകനെന്ന നിലയില്‍ മാത്രമേ തനിക്ക് അറിയൂ എന്ന് നേരത്തെ ശരത്ചന്ദ്രപ്രസാദ് പറഞ്ഞിരുന്നു.