ഭാരത് മാതാ കീ ജയ് വിളിച്ചില്ലെന്നാരോപിച്ച് കൈ തല്ലിയൊടിച്ചു

: ഭാരത് മാതാ കീ ജയ് വിളിക്കാൻ വിസമ്മതിച്ചെന്നാരോപിച്ച് മൂന്ന് മദ്രസ വിദ്യാർഥികൾക്ക് നേരെ ആക്രമണം. ആക്രണണത്തിൽ ഒരു വിദ്യാർഥിയുടെ കൈ ഒടിഞ്ഞു. ഡൽഹിയിൽ രമേഷ് എൻക്ലേവിലെ പാർക്കിന് സമീപം ശനിയാഴ്ചയാണ് സംഭവം. ഒഴിവു സമയത്ത് പാർക്കിലെത്തിയ വിദ്യാർഥികളെ അഞ്ചംഗ സംഘം അക്രമിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രണ്ട് പേരെ വിദ്യാർഥികൾ തിരിച്ചറിഞ്ഞിട്ടുണ്ട്.