മണ്ഡല മകരവിളക്ക് പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

സന്നിധാനം: മണ്ഡല മകരവിളക്ക് പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി നടതുറക്കും. പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകളും ഇന്ന് നടക്കും.

ഇന്ന് പ്രത്യേക പൂജകളൊന്നും ഉണ്ടാവില്ല. രാത്രി ഹരിവരാസനം പാടി നടയടക്കും. നാളെ മുതലാണ് നെയ്യഭിഷേകം ആരംഭിക്കുക. വൃശ്ചികപ്പുലരിയിൽ തന്നെ അയ്യനെ കണ്ട് തൊഴാൻ നിരവധി അയ്യപ്പ ഭക്തരാണ് ഇപ്പോൾ തന്നെ നിലക്കൽ അടക്കമുള്ള ഇടത്താവളങ്ങളിൽ എത്തിയിരിക്കുന്നത്.

sabariഅതേസമയം, കഴിഞ്ഞ വർഷത്തേതുപോലെ ഇത്തവണ ശബരിമല സംഘർഷഭരിതമാവില്ല. സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ച് യുവതികളെ പ്രവേശിപ്പിക്കില്ലെന്ന് സംസ്ഥാന സർക്കാരും യുവതികൾക്ക് സംരക്ഷണം നൽകില്ലെന്ന് പോലീസും അറിയിച്ചിട്ടുണ്ട്.

Show More

Related Articles

Close
Close