മദ്യനയത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബാറുടമകള്‍

സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബാറുടമകള്‍. കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ ബാര്‍ വ്യവസായത്തെ തകര്‍ത്തതായും ബാറുടമകളുടെ യോഗം ആരോപിച്ചു.

മതമേലധ്യക്ഷന്മാരെ കൂട്ടുപിടിച്ച് ഉമ്മന്‍ചാണ്ടിയോടുള്ള വിരോധം തീര്‍ക്കുകയായിരുന്നു. സര്‍ക്കാരാണ് യഥാര്‍ത്ഥ മദ്യലോബിയെന്നും ബാറുടമകള്‍ ആരോപിച്ചു.

ബാറുകള്‍ അടച്ചുപൂട്ടുകയാണെങ്കില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും മരട് സരോവരം ഹോട്ടലില്‍ നടന്ന യോഗത്തില്‍ ബാറുടമകള്‍ ആവശ്യപ്പെട്ടു. മദ്യനിരോധനമെന്ന ആവശ്യം ഉന്നയിച്ച ബിഷപ്പുമാരെ നേരില്‍ കണ്ട് ആശങ്ക അറിയിക്കാനും മദ്യവ്യവസായവുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഇവരെ ബോധ്യപ്പെടുത്താനും യോഗം തീരുമാനിച്ചു.