മനീഷ് തിവാരിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

manish tiwari

വൃക്കരോഗത്തെത്തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ച വാര്‍ത്താ വിതരണമന്ത്രി മനീഷ് തിവാരിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. രാവിലെ നടന്ന ശസ്ത്രക്രിയയ്ക്കുശേഷം മന്ത്രിയുടെ നില മെച്ചപ്പെട്ടതായി ആസ്പത്രി വക്താക്കള്‍ പറഞ്ഞു.വെള്ളിയാഴ്ചയാണ് മന്ത്രിയെ ആസ്പത്രിയിലെ വൃക്കരോഗ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. കോണ്‍ഗ്രസ്സിന്റെ ലുധിയാന മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി തിവാരിയെ പരിഗണിച്ചിരുന്നെങ്കിലും അസുഖത്തെത്തുടര്‍ന്ന് മത്സരരംഗത്തേക്കില്ലെന്ന് അദ്ദേഹം പാര്‍ട്ടിനേതൃത്വത്തെ അറിയിച്ചു

മനീഷ് തിവാരിയുടെ അസുഖം എത്രയും വേഗം ഭേദമാകട്ടെയെന്ന് ബി.െജ.പി.യുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്രമോദി, ട്വിറ്ററില്‍ ആശംസിച്ചു.