മഴ: ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ മത്സരം ഉപേക്ഷിച്ചു

ഇന്ത്യ- ഇംഗ്ലണ്ട് ഏകദിനപരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് ബ്രിസ്റ്റോളില്‍ മത്സരം ഉപേക്ഷിച്ചത്. ടെസ്റ്റ് പരമ്പരയിലെ തോല്‍വിയുടെ നാണക്കേട് മറയ്ക്കാമെന്ന പ്രതീക്ഷയിലാണ് ധോണിയും കൂട്ടരും ഏകദിന പരമ്പരയ്ക്ക് ഇറങ്ങുന്നത്. കേരള താരം സഞ്ജു വി സാംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുമോയെന്നതാണ് മലയാളികള്‍ ഉറ്റുനോക്കുന്ന കാര്യം. കാര്‍ഡിഫില്‍ ബുധനാഴ്ചയാണ് രണ്ടാം ഏകദിനം. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്.