മഹാരാഷ്ട്ര സദന്‍ സംഭവം: കോണ്‍ഗ്രസിനും എന്‍സിപിക്കുമെതിരെ ഗഡ്കരി

ബിജെപി – ശിവസേന സഖ്യത്തിന്റെ പ്രതിഛായ മോശമാക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി. സംഭവത്തിനു വര്‍ഗീയ നിറം കൊണ്ടുവരാനാണ് കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെ ശ്രമം. ന്യൂഡല്‍ഹിയിലെ മഹാരാഷ്ട്രാ സദനില്‍ നോമ്പെടുത്തയാളെ ശിവസേന എംപിമാര്‍ നിര്‍ബന്ധിപ്പിച്ച് ചപ്പാത്തി കഴിപ്പിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.