മുംബൈയ്ക്ക് തകര്‍പ്പന്‍ ജയം;പഞ്ചാബിനെ തകര്‍ത്തത് ആറ് വിക്കറ്റിന്

പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. കിംഗ്‌സ് ഇലവനെ ആറ് വിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സ് തകര്‍ത്തത്. സൂര്യകുമാര്‍ യാദവ് തുടക്കമിട്ട വെടിക്കെട്ട് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ക്രുണാല്‍ പാണ്ഡ്യയും ചേര്‍ന്ന് പൂര്‍ത്തിയാക്കി. 42 പന്തില്‍ 57 റണ്‍സെടുത്ത സൂര്യകുമാറാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 11 പന്തില്‍ 33 റണ്‍സെടുത്ത ക്രൂണാലിന്റെ ബാറ്റിംഗ് മുംബൈ ജയത്തില്‍ നിര്‍ണായകമായി. രോഹിത് 24 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സ്‌കോര്‍ പഞ്ചാബ് 174-6, മുംബൈ 176-4.