മുക്താര്‍ അബ്ബാസ് നഖ്വി മാപ്പു പറയണമെന്ന് സാബിര്‍ അലി

 

 

 

 

 

 

sabir ali

തനിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിച്ച ബി.ജെ.പി. ഉപാധ്യക്ഷന്‍ മുക്താര്‍ അബ്ബാസ് നഖ്വി മാപ്പു പറയണമെന്ന് പാര്‍ട്ടിയംഗത്വം നഷ്ടപ്പെട്ട സാബിര്‍ അലി ആവശ്യപ്പെട്ടു. ആരോപണം തെളിയിക്കേണ്ട ബാധ്യത നഖ്വിക്കുണ്ട്. അല്ലങ്കില്‍ അദ്ദേഹം മാപ്പു പറയണം. തനിക്ക് തീവ്രവാദബന്ധമുണ്ടെന്ന് തെളിയിക്കുകയാണെങ്കില്‍ തൂങ്ങിമരിക്കാനും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നഖ്വിയുടെ വീടിനു മുന്നില്‍ ധര്‍ണ നടത്തുമെന്ന് സാബിറിന്റെ ഭാര്യയും വ്യക്തമാക്കി.

ഭീകരപ്രവര്‍ത്തകന്‍ യാസിന്‍ ഭട്കലിന്റെ കൂട്ടുകാരനാണ് സാബിര്‍ അലി എന്ന നഖ്വവിയുടെ പ്രസ്താവനയെത്തുടര്‍ന്നാണ് ജനതാദള്‍ -യുവില്‍നിന്ന് ബി.ജെ.പി.യിലെത്തിയ അലിയെ രണ്ടാം ദിവസംതന്നെ പാര്‍ട്ടി പുറത്താക്കിയത്.