മൂന്നാര്‍ വിധിയെ സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്യും

മൂന്നാര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരായ ഹൈക്കോടതിവിധിയെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി. റിവ്യൂപെറ്റീഷനോ അപ്പീലോ നല്‍കും. കൊച്ചിയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന്റേതാണ് തീരുമാനം.

യോഗതീരുമാനങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചത് ഇങ്ങനെ – സ്റ്റേ ഇല്ലാത്ത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്റ്റേ ഉളള കേസുകളില്‍ നിയമനടപടികള്‍ ത്വരിതപ്പെടത്തും. ഇക്കാര്യത്തില്‍ പിന്നോട്ടില്ല. കേസ് നടത്തിപ്പില്‍ പോരായ്‌മ ഉണ്ടായിട്ടില്ല. സര്‍ക്കാരിന് പാളിച്ചപറ്റിയെന്ന വി എസിന്റെ പരാമര്‍ശം ശരിയല്ല. സ്ഥലംമാറിപ്പോകും വിധി ചീഫ് ജസ്റ്റീസ് വിധി പറഞ്ഞതില്‍ തെറ്റില്ല. ഏറ്റെടുത്ത സര്‍ക്കാര്‍ ഭൂമികളിലെ കെട്ടിടങ്ങള്‍ ഇനി മുതല്‍ പൊളിച്ചുനീക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വനം, റവന്യൂമന്ത്രിമാരും ഉന്നതഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ഹൈക്കോടതിയില്‍ നിന്ന് വിധിപ്പകര്‍പ്പുകൂടി കിട്ടിയശേഷമാകും റിവ്യൂ പെറ്റീഷന്‍ വേണോ അപ്പീല്‍ വേണോ എന്നതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കുക.