മെമു സര്‍വീസ് മുടങ്ങി

memu

എറണാകുളം-കൊല്ലം മെമു സര്‍വീസ് മുടങ്ങി. ലോക്കോപൈലറ്റുമാരുടെ നിസ്സഹകരണം മൂലമാണ് സര്‍വീസ് തുടങ്ങി മൂന്നാം നാള്‍ തന്നെ മുടങ്ങിയത്. രാത്രി സര്‍വീസിന് അസിസ്റ്റന്റ് ലോക്കോപൈലറ്റ് കൂടി വേണമെന്ന നിബന്ധന റെയില്‍വെ അംഗീകരിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് ലോക്കോപൈലറ്റുമാര്‍ ജോലിയില്‍ നിന്നുവിട്ടുനിന്നതാണ് സര്‍വീസ് മുടക്കിയത്. അപ്രതീക്ഷിതമായി സര്‍വീസ് മുടങ്ങിയത് യാത്രക്കാരെ ദുരിതത്തിലാക്കി.രാജ്യത്ത് എവിടെയും മെമു സര്‍വീസിന് ഒരു ലോക്കോപൈലറ്റ് മാത്രമേ ഡ്യൂട്ടിയിലുണ്ടാകാറുള്ളൂ. എന്നാല്‍ രാത്രികാലങ്ങളിലും സര്‍വീസുള്ളതിനാല്‍ അസിസ്റ്റന്റ് കൂടി വേണമെന്ന് ലോക്കോ പൈലറ്റുമാര്‍ ആവശ്യപ്പട്ടിരുന്നു. സര്‍വീസ് തുടങ്ങിയ വെള്ളിയാഴ്ചയും ശനിയാഴ്ചയും അസിസ്റ്റന്റ് ലോക്കോപൈലറ്റിനെ കൂടി ഡ്യൂട്ടിയില്‍ അനുവദിച്ചിരുന്നു. ഞായറാഴ്ച അസിസ്റ്റന്റ് ലോക്കോപൈലറ്റിനെ അനുവദിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് ലോക്കോപൈലറ്റുമാര്‍ ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനിന്നു.

എറണാകുളം-കൊല്ലം റൂട്ടില്‍ കോട്ടയവും വഴിയും ആലപ്പുഴ വഴിയും ഓരോ സര്‍വീസാണ് ഷെഡ്യൂളിലുള്ളത്. രാവിലെ 5.15 ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് 6.50 ന് കോട്ടയത്തും 9.45 ന് കൊല്ലത്തുമെത്തും. തിരിച്ച് 11.15 ന് കൊല്ലത്തു നിന്ന് പുറപ്പെട്ട് ഉച്ചക്ക് 1.10 ന് കോട്ടയത്തും 3.25 ന് എറണാകുളത്തുമെത്തും.രാത്രി 7.30 ന് എറണാകുളത്തു നിന്നും ആലപ്പുഴ വഴിയാണ് കൊല്ലത്തിന് സര്‍വീസ്. ആലപ്പുഴയില്‍ രാത്രി 9.02 നും കൊല്ലത്ത് രാത്രി 11.05 നും എത്തും. അര്‍ദ്ധരാത്രി 12.10 ന് തിരിച്ച് പുലര്‍ച്ചെ 4.25 ന് എറണാകുളത്തെത്തുന്നതാണ് സമയക്രമം. രണ്ട് സര്‍വീസുകളും എറണാകുളം സൗത്തില്‍ നിന്നാണ് പുറപ്പെടുക