മോദിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: കൊല്ലം സ്വദേശി അറസ്റ്റില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫേസ്ബുക്കില്‍ മോശം പരാമര്‍ശം നടത്തിയ കൊല്ലം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ആലഞ്ചേരി കണ്ണംകോട് സ്വദേശി രജീഷാണ് അറസ്റ്റിലായത്.

ആര്‍.എസ്.എസ് നേതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. രജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചതില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാണ് അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

തിങ്കളാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത രജീഷിന്റെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തി