യാക്കോബായ സഭാ നേതൃത്വം ബിജെപിയുമായി ചര്‍ച്ച നടത്തി

യാക്കോബായ സഭാ നേതൃത്വം ബിജെപിയുമായി ചര്‍ച്ച നടത്തി. ദേശീയ ജന.സെക്രട്ടറി നളിന്‍കുമാര്‍ കട്ടീലുമായി മംഗലാപുരത്തായിരുന്നു ചര്‍ച്ച. മെത്രാപ്പോലീത്തമാരായ സഖറിയാസ് മാര്‍ പോളികാര്‍പ്പസ്, യാക്കോബ് മാര്‍ അന്തോണിയോസ്, പൌലോസ് മാര്‍ ഐറേനിയോസ് എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. യുവമോര്‍ച്ച ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് റിജോ എബ്രഹാം ആണ് ചര്‍ച്ചക്ക് അവസരമൊരുക്കിയത്. ബിജെപിക്കുള്ള സഭയുടെ പിന്തുണക്കത്ത് കൂടിക്കാഴ്ചയില്‍ കൈമാറി. അടുത്തയാഴ്ച ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കാനാണ് ബിജെപി ശ്രമിക്കുന്നത്.