രാജീവ്ഗാന്ധിയെ അനുസ്മരിച്ചു

ചങ്ങനാശ്ശേരി: ആധുനിക ഭാരതത്തിന്റെ വികസനസങ്കല്പങ്ങള്‍ക്ക് അടിത്തറ പാകിയ പ്രഗത്ഭനായ ഭരണാധികാരിയായിരുന്നു മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയെന്ന് സി.എഫ്.തോമസ് എം.എല്‍.എ. പറഞ്ഞു. രാജ്യം ശാസ്ത്ര-വിദ്യാഭ്യാസ മേഖലകളിലെ പുരോഗതിയുടെ ഓരോ ചുവടുെവയ്ക്കുമ്പോഴും ഭാരതജനത രാജീവിനെ സ്മരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജീവ് വിചാര്‍വേദിയുടെ താലൂക്ക് വാര്‍ഷികവും രാജീവ്ഗാന്ധി അനുസ്മരണവും അവാര്‍ഡ്ദാന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ബാബുകുട്ടന്‍ചിറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എസ്.എസ്.എല്‍.സി. എ പ്ലസ് വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മിയും പ്ലസ്ടു വിജയികള്‍ക്ക് നഗരസഭാധ്യക്ഷ സ്മിതാ ജയകുമാറും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. അരനൂറ്റാണ്ടുകാലത്തെ സാംസ്‌കാരിക പ്രവര്‍ത്തനത്തിന് ആര്‍ട്ടിസ്റ്റ് ജോയിക്ക് സി.എഫ്.തോമസ് എം.എല്‍.എ. ഉപഹാരം നല്‍കി. കെ.പി.സി.സി. സെക്രട്ടറി അഡ്വ. പി.എസ്.രഘുറാം, നഗരസഭാ വൈസ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ്, പി.എച്ച്.നാസര്‍, വി.ജെ.ലാലി, ബാബു രാജേന്ദ്രന്‍, ആന്റണി കുന്നുംപുറം, എം.ഗോപാലകൃഷ്ണപിള്ള, രാജീവ് മേച്ചേരി, ഷൈനി ഷാജി, കെ.ജെ.തോമസ്, അഡ്വ. ടോമി കണയംപ്ലാക്കല്‍, മജീദ്ഖാന്‍, അബ്ദുല്‍സലാം, ഹഫീസ് ജമാല്‍, സ്വാതികൃഷ്ണ എന്നിവര്‍ സംസാരിച്ചു
വെസ്റ്റ് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രസിഡന്റ് ടോമി ചങ്ങംകേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി. സെക്രട്ടറി അഡ്വ. പി.എസ്.രഘുറാം ഉദ്ഘാടനം ചെയ്തു. പി.എം.ജോഷ്വാ, പി.വി.ജോര്‍ജ്ജ്, ജോജോ ഫ്രാന്‍സിസ്, ബിനു സോമന്‍, തോമസുകുട്ടി മണക്കുന്നേല്‍, ശോഭ സലിമോന്‍, പി.കെ.രാജന്‍, ബാബു രാജേന്ദ്രന്‍, സെബിന്‍ജോണ്‍, കെ.എച്ച്.നാസര്‍, രഞ്ജിത്ത് അറയ്ക്കല്‍, സുരേഷ് ചങ്ങംകേരി, എ.കെ.അമ്പിളിക്കുട്ടന്‍, ലൈജു തോമസ്, ഷെമീര്‍ പായിപ്പാട്, ഹഫീസ് ജമാല്‍ എന്നിവര്‍ സംസാരിച്ചു.