റഫറി കളിയ്ക്കുന്നു

refari

ഫുട്ബോളിന്റെ ഹൃദയ ഭൂമിയില്‍ പന്തുരുണ്ട് രണ്ട് ദിവസത്തിനകം തന്നെ കളി നിയന്ത്രിക്കുന്നവര്‍ക്കെതിരായ പരാതി രൂക്ഷമാകുകയാണ്. ഗോള്‍ ലൈന്‍ ടെക്നോളജി അടക്കമുള്ള ഒട്ടേറെ സാങ്കേതി വിദ്യകള്‍ നടപ്പാക്കിയെങ്കിലും പരാതികള്‍ക്ക് ഒട്ടും കുറവില്ല. ഇത്തവണ ആദ്യ മത്സരത്തില്‍ തന്നെ പരാതി ഉയര്‍ന്നു.

ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ ബ്രസീലിന് അനുകൂലമായി പെനാല്‍റ്റി നല്‍കിയത് തെറ്റായ തീരുമാനം ആണെന്നാണ് ക്രൊയേഷ്യന്‍ താരങ്ങളുടെ വാദം. ബ്രസീല്‍ സ്ട്രൈക്കര്‍ ഫ്രെഡ് വീണ ഉടന്‍ തന്നെ ജപ്പാന്‍ കാരനായ റഫറി നിശിമുറ പെനാല്‍റ്റി വിധിക്കുകയായിരുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു.

റഫറിയിംഗിലെ പിഴവ് കൊണ്ട് സമ്പന്നമായിരുന്നു കാമറൂണ്‍-മെക്സിക്കോ മത്സരം. കൊളംബിയന്‍ റഫറി വില്‍മര്‍ റോള്‍ഡനാണ് ഈ മത്സരം നിയന്ത്രിച്ചത്. അര്‍ഹതപ്പെട്ട രണ്ട് ഗോളുകളാണ് തെറ്റായ തീരുമാനം മൂലം മെക്സിക്കോയ്ക്ക് നഷ്ടപ്പെട്ടത്. ജിയോവനി സാന്റോസ് നേടിയ രണ്ട് ഗോളുകളും റഫറി ഓഫ്സൈഡ് വിളിക്കുകയായിരുന്നു. എന്നാല്‍ സാന്റോസ് ഓഫ്സൈഡ് പരിധി കടന്നിട്ടില്ലെന്ന് ടെലിവിഷന്‍ റീപ്ലേകളില്‍ നിന്നും വ്യക്തമായിരുന്നു. കഴിഞ്ഞ ലോകകപ്പിലും റഫറി മാര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കൂടുതല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടും ആരോപണങ്ങള്‍  ഉയരുന്നത് ഫിഫയ്ക്ക് തലവേദന ആകുകയാണ്.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close