റബര്‍ തടി വ്യാപാരികള്‍ സമരം ശക്തമാക്കി

കൊല്ലം: റബര്‍ പാഴ്തടികളുടെ ടാക്‌സ് എടുത്തുകളയുക, മോട്ടോര്‍വാഹന വകുപ്പിന്റെ കടുത്ത നടപടികള്‍ അവസാനിപ്പിക്കുക, റബര്‍ തടിക്ക് തറവില നിശ്ചയിക്കുക, കൂലി ജില്ലാതലത്തില്‍ ഏകീകരിച്ച് തൊഴില്‍ത്തര്‍ക്കങ്ങള്‍ പരിഹരിക്കുക, പെരുമ്പാവൂര്‍ േസാമില്‍ ഓണേഴ്‌സിന്റെ കരിനിയമങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് ടിമ്പര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നടത്തുന്ന സമരം ശക്തമാക്കിയതായി ജില്ലാ പ്രസിഡന്റ് അല്‍ അമീന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 

സമരം അഞ്ചുദിവസം കടന്നതായും നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ റബര്‍ കര്‍ഷകര്‍ക്ക് തടി ഉത്പന്നങ്ങള്‍ മുറിച്ചുമാറ്റുന്നതിന്‌ േസാമില്‍ ഓണേഴ്‌സിന് പണം നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി പുനലൂര്‍ ശശിധരന്‍, വൈസ് പ്രസിഡന്റ് ഷാജി കാരാളികോണം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.