ലോ പോയിന്‍റ്

law660

അടുത്തകാലത്തായി വ്യത്യസ്ഥമായ വേഷങ്ങള്‍ തിരഞ്ഞെടുക്കുന്ന കുഞ്ചാക്കോ ബോബന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ലോ പോയിന്‍റ്. ചിത്രത്തില്‍ ഒരു ക്രിമിനല്‍ വക്കീലായണ് ചാക്കോച്ചന്‍ എത്തുന്നത്. നമിത പ്രമോദാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്. ജോയി മാത്യൂ അടക്കമുള്ള താരങ്ങളും ചിത്രത്തില്‍ ഉണ്ട്.

നവാഗതനായ ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ഡേവിഡ് കാച്ചപ്പള്ളിയാണ് നിര്‍മ്മിക്കുന്നത്. ദേവദാസാണ് ചിത്രത്തിന്‍റെ രചന. നീ കൊചാ, മങ്കിപെന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നീല്‍ ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. മെജോ ജോസഫാണ് ചിത്രത്തിന്‍റെ സംഗീതം. ചിത്രം അടുത്തമാസം പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്‍റെ ആദ്യ ടീസര്‍ എത്തി.