വട്ടിയൂർക്കാവിൽ വികെ പ്രശാന്ത് സിപിഎം സ്ഥാനാർത്ഥിയാകും

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മേയർ വികെ പ്രശാന്ത് സിപിഎം സ്ഥാനാർത്ഥിയാകും. ജില്ലാ കമ്മിറ്റിയുടെ കനത്ത എതിർപ്പിനെ അവഗണിച്ചാണ് പ്രശാന്തിനെ സ്ഥാനാർത്ഥിയാക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തത്. വേറെ ആരെ മത്സരിപ്പിച്ചാലും വിജയിക്കില്ലെന്ന വിലയിരുത്തലാണ് പ്രശാന്തിനെ കളത്തിലിറക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്.

എന്നാൽ പ്രശാന്തിനെ സ്ഥാനാർത്ഥിയാക്കിയതിനോട് സിപിഎം ജില്ലാ കമ്മിറ്റിയ്ക്ക് വലിയ എതിർപ്പാണുള്ളത്. പ്രശാന്ത് ജയിക്കില്ലെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. ഇക്കാര്യം നേരത്തെ തന്നെ സംസ്ഥാനകമ്മിറ്റിയെ അറിയിച്ചിരുന്നതുമാണ്.

എന്തായാലും ജില്ലാകമ്മിറ്റിയുടെ നിർദ്ദേശത്തിന് വിരുദ്ധമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ സിപിഎമ്മിനുള്ളിൽ വരും ദിവസങ്ങളിൽ വലിയ പൊട്ടിത്തെറികളുണ്ടാകാനുള്ള സാധ്യതയുണ്ട്.

Show More

Related Articles

Close
Close