വിമാനത്തിന്റേത് എന്ന് കരുതുന്ന വസ്തുക്കള്‍ കണ്ടെത്തി: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

australian pm

കാണാതായ മലേഷ്യന്‍ വിമാനത്തിന്റേത് എന്ന് കരുതുന്ന രണ്ടു വസ്തുക്കള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഒഴുകി നടക്കുന്നത് ഓസ്‌ട്രേലിയന്‍ മാരിടൈം സേഫ്റ്റി അതോറിറ്റി കണ്ടുവെന്ന് പ്രധാനമന്ത്രി ടോണി അബ്ബോട്ട്.

ഇക്കാര്യം മലേഷ്യന്‍ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് പറഞ്ഞെന്ന് അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു. പുതിയ തെളിവുകള്‍ വിശ്വസിക്കാവുന്നതാണ്. സാറ്റലൈറ്റ് ചിത്രമാണ് ലഭിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍മേഖലയിലാണ് ഇവകണ്ടത്. അവിടേക്ക് തിരച്ചിലിനായി കൂടുതല്‍ പേരെ അയച്ചിട്ടുണ്ട്- പ്രധാനമന്ത്രി പറഞ്ഞു.

ഇതോടെ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്ന് വീണതാവാന്‍ സാധ്യതയേറി. വിമാനം വടക്കന്‍ മേഖലയിലേക്ക് മുറിച്ച് കടന്ന ഒരു തെളിവുമില്ല. പശ്ചിമ ഇന്‍ഡൊനീഷ്യ മുതല്‍ പശ്ചിമ ഓസ്ട്രേലിയ വരെയുള്ള സമുദ്ര ഇടനാഴിയിലാണ് തിരച്ചില്‍ നടന്നു വരുന്നത്.

മാര്‍ച്ച് എട്ടിനാണ് അഞ്ചു ഇന്ത്യക്കാരുള്‍പ്പെടെ 227 യാത്രക്കാരും 11 ജീവനക്കാരുമുള്ള മലേഷ്യന്‍ വിമാനം ദുരൂഹസാഹചര്യത്തില്‍ കാണാതായത്