വിവരാവകാശ കമ്മീഷണറുടെ നിയമനം ചോദ്യം ചെയ്തുളള ഹര്‍ജി ഹൈക്കോടതി തള്ളി

വിവരാവകാശ കമ്മീഷന്‍ അംഗങ്ങളെ നിയമിക്കുന്നതിനുള്ള ശുപാര്‍ശക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. വിന്‍സണ്‍ എം പോളിനെ മുഖ്യവിവരാവകാശ കമ്മീഷണറായും അങ്കത്തില്‍ അജയകുമാര്‍, പി.ആര്‍ ദേവദാസ്, ജോസ്.സി ചിറയില്‍, അബ്ദുല്‍ സലാം, എബി കുര്യാക്കോസ് എന്നിവരെ കമ്മീഷന്‍ അംഗങ്ങളായും നിയമിക്കാനുള്ള ശുപാര്‍ശയാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയത്.