വിവാഹമോചനം: പരസ്യപ്രതികരണവുമായി മഞ്ജു വാര്യര്‍

ദിലീപുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തുന്നത് സംബന്ധിച്ച ആദ്യ പരസ്യപ്രതികരണവുമായി മഞ്ജുവാര്യര്‍ രംഗത്ത്. സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത് മഞ്ജു തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. മൂന്നു പേജുള്ള കത്താണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നു രാവിലെ പോസ്റ്റ് ചെയ്ത കത്തിന് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ദിലീപുമായി പിരിയരുതെന്നും, തീരുമാനം പുനഃപരിശോധിക്കണമെന്നും പ്രേഷകര്‍ മഞ്ജുവിനോട് ആവശ്യപ്പെടുന്നുണ്ട്.

വ്യക്തി ജീവിതത്തിലെ സ്വകാര്യത നിങ്ങളെപ്പോലെ വളരെയധികം വിലമതിക്കുന്ന ആളാണ് താനും എന്ന് പറഞ്ഞാണ് മഞ്ജു കുറിപ്പ് ആരംഭിക്കുന്നത്. എന്നാല്‍ ദിലീപുമായുള്ള ബന്ധം വേര്‍പ്പെടുത്തുന്നതിനുള്ള കാരണം കത്തില്‍ പറയുന്നില്ല. മാത്രമല്ല ദിലീപിനെ കുറ്റപ്പെടുത്തുന്നോ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനോ മഞ്ജു തയാറായിട്ടുമില്ല.

ദിലീപുമായുള്ള വേര്‍പിരിയല്‍ തന്റെ സങ്കടങ്ങളിലും സന്തോഷങ്ങളിലും ഒപ്പം സുഹൃത്തുക്കള്‍ക്ക് ദോഷകരമായി തീര്‍ന്നതില്‍ ക്ഷമ ചോദിക്കുന്നുണ്ട് മഞ്ജു കത്തിലൂടെ. ഗീതു, സംയുക്ത, ഭാവന, പൂര്‍ണിമ, ശ്വേത മേനോന്‍ എന്നിവരാണ് എന്നും എന്റെ ഒപ്പം ഉണ്ടായിരുന്നത്. എന്റെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് ഇവരാണ് ഉത്തരവാദികള്‍ എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഉണ്ടാകുന്നു. എന്റെ തീരുമാനങ്ങള്‍ എന്റേതും അതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് ഉത്തരവാദി ഞാന്‍ മാത്രവുമാണ്. അവരുടെ പ്രേരണയോ നിര്‍ബന്ധമോ ഇതിനു പിന്നിലില്ല. മഈ കുറിപ്പോടു കൂടി തെറ്റിദ്ധാരണകള്‍ അവസാനിക്കുമെന്നും മഞ്ജു കത്തില്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

ദിലീപേട്ടന്റെ വ്യക്തിജീവിതത്തില്‍ അദ്ദേഹം എടുക്കുന്ന എല്ലാ തീരുമാനങ്ങളും നല്ലതാവട്ടെ എന്നും കലാജീവിതത്തില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെയെന്നും പ്രാര്‍ഥിക്കുന്നു. മീനൂട്ടി അച്ഛന്റെ സംരക്ഷണത്തില്‍ എന്നും സന്തുഷ്ടയും സുരക്ഷിതയും ആയിരിക്കും. അവള്‍ക്ക് ഈ അമ്മ എന്നും ഒരു വിളിപ്പാടകലെയുണ്ട്. അമ്മയുടെ അകത്തുതന്നെയാണല്ലോ മകള്‍ എന്നും..

എല്ലാം ഒന്നില്‍ നിന്നു തുടങ്ങുകയാണ് ഞാന്‍. ജീവിതലും സമ്പാദ്യവുമെല്ലാം. ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു പുനര്‍ജനിക്കല്‍. രണ്ടാമൂഴത്തില്‍ ലഭിച്ച വിമര്‍ശനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും മഞ്ജു കത്തിലൂടെ നന്ദി പറയുന്നു.

manju1manju2manju3