വി.എസ്സിന്റെ വാക്കുകള്‍ ടി.പിക്കേറ്റ 52 മത്തെ വെട്ടെന്ന് രമ

K K RAMAആര്‍.എം.പിയെ തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ വാക്കുകള്‍ ടി.പി ചന്ദ്രശേഖരന് ഏറ്റ 52 ാമത്തെ വെട്ടാണെന്ന് കെ.കെ രമ പറഞ്ഞു. ആര്‍.എം പി കോണ്‍ഗ്രസിന്റെ വാലാണെന്ന് വി.എസ് ആരോപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു രമ.ഈ നിലപാടുമായി മുന്നോട്ട് പോയാല്‍ വി.എസ്സിനെ ജനങ്ങള്‍ പുച്ഛിച്ച് തള്ളുമെന്നും രമ പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടിയെ രക്ഷിക്കാനാണ് വി.എസ്സിന്റെ ശ്രമം. കാരാട്ടിനും പിണറായിക്കും വേണ്ടിയാണ് വി.എസ് സംസാരിക്കുന്നത്. കേരള യാത്ര റദ്ദാക്കിയത് വ്യക്തമായ കാരണങ്ങളുള്ളതിനാലാണെന്നും രമ പറഞ്ഞു. ടി.പി വധക്കേസില്‍ പാര്‍ട്ടി കൈക്കൊണ്ട നടപടി രമ അംഗീകരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു