വേനല്‍മഴ കനിഞ്ഞില്ല; തൂതപ്പുഴ വരണ്ടുണങ്ങി

വേനല്‍മഴ പെയ്തിട്ടും തൂതപ്പുഴയില്‍ വേണ്ടത്ര ജലനിരപ്പ് ഉയര്‍ന്നില്ല. മൂര്‍ക്കനാട്, വളപുരം പ്രദേശങ്ങളില്‍ കുടിവെള്ള പദ്ധതികളില്‍ വെള്ളം കുറഞ്ഞിരിക്കയാണ്. തൂതപ്പുഴ ഒരു നീര്‍ച്ചാലായി മാറിയിരിക്കുകയാണിപ്പോള്‍. പലയിടത്തും വരണ്ടുണങ്ങിയ അവസ്ഥയാണ്.
ചെമ്മല, കക്കൂത്ത്, വളപുരം, പാലൂര്‍ ആലമ്പാറ, മൂര്‍ക്കനാട് മോതിക്കയം, മുണ്ടുമ്മല്‍കുന്ന് എന്നീ കുടിവെള്ള പദ്ധതികളില്‍ വെള്ളം കുറഞ്ഞിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം താത്കാലിക തടയണയായതിനാല്‍ വേണ്ടത്ര വെള്ളം കെട്ടി നിര്‍ത്താന്‍ സാധിക്കുന്നില്ല. പുഴയിലെ അനധികൃത മണലെടുപ്പുമൂലം പരിസരപ്രദേശങ്ങളിലെ കിണറുകളിലും വെള്ളം താഴ്ന്നു.
ശക്തമായ വേനല്‍മഴ കിട്ടിയില്ലെങ്കില്‍ പ്രദേശത്തെ ജനങ്ങള്‍ കുടിവെള്ളത്തിന് നെട്ടോട്ടമോടേണ്ട അവസ്ഥയാണ്.

[follow id=”@dnnewsonline” ]