ശത്രു രാജ്യങ്ങൾ പേടിക്കണം : ഇന്ത്യൻ തേജസ്സിനൊപ്പം ഇനി ഇസ്രയേൽ ഡെർബി

ശബ്ദത്തേക്കാൾ നാലു മടങ്ങ് വേഗതയുള്ള ഡെർബി മിസൈൽ ഘടിപ്പിച്ച തേജസ് വിമാനത്തിന്റെ സ്ക്വാഡ്രൺ സജ്ജമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കാനൊരുങ്ങി ഇന്ത്യ.

ഇന്ത്യൻ വ്യോമസേനയ്ക്കു കരുത്തു പകർന്നു തേജസ് യുദ്ധവിമാനത്തിൽ നിന്നുള്ള മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിരുന്നു.ഗോവ തീരത്തു നടത്തിയ പരീക്ഷണത്തിൽ തേജസിൽ നിന്നു തൊടുത്ത ഡെർബി മിസൈൽ കൃത്യമായി ലക്ഷ്യം കണ്ടു.

ശബ്ദത്തെക്കാൾ നാലു മടങ്ങു വേഗത്തിൽ കുതിക്കുന്നതാണ് ഇസ്രയേൽ നിർമിത മിസൈലായ ഡെർബി. 118 കിലോ ഭാരമുള്ള മിസൈലിന് 23 കിലോ പോർമുന വഹിക്കാൻ ശേഷിയുണ്ട്.50 കിലോമീറ്ററാണ് ദൂരപരിധി .362 മീറ്ററാണ് മിസൈലിന്റെ നീളം.

തൊടുത്തശേഷം ദിശ നിയന്ത്രിച്ചു ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുംവിധമുള്ള റഡാർ സംവിധാനം സജ്ജമാക്കിയ മിസൈലിനെ ഏതു കാലാവസ്ഥയിലും പ്രവർത്തിപ്പിക്കാൻ സാധിക്കും.

ഐ-ഡെര്‍ബി മിസൈലുകള്‍ നിര്‍മിക്കുന്നത് ഇസ്രയേലിലെ റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം എന്ന കമ്പനിയാണ്.

തേജസിന് വഹിക്കാന്‍കഴിയുന്ന ഏറ്റവും പ്രഹരശേഷിയുള്ള ആയുധമാകും ഐ-ഡെര്‍ബി.

50 കിലോമിറ്റര്‍ റേഞ്ചുള്ളതാണ് ഇപ്പോള്‍ തേജസില്‍ ഘടിപ്പിക്കുന്നതെങ്കിലും 100 കിലോമീറ്റര്‍ വരെ പോകാന്‍ കഴിയുന്ന ഐ-ഡെര്‍ബി മിസൈലുകളും കമ്പനി നിര്‍മിക്കുന്നുണ്ട്. ഇതും തേജസിന് വഹിക്കാന്‍ കഴിയും. ഇതിനനുയോജ്യമായ വിക്ഷേപണികളാണ് ഘടിപ്പിക്കുന്നത്.

ഐ-ഡെര്‍ബിയുടെ വരവ് യുദ്ധരംഗത്ത് തേജസിന് വലിയ കരുത്താണ് നല്‍കുകയെന്ന് ശാസ്ത്രഞ്ജര്‍ വിലയിരുത്തുന്നു