ശ്രീനിവാസനെ മാറ്റി, പകരം ഗവാസ്കര്‍

gavaskar

ബിസിസിഐ അധ്യക്ഷ സ്ഥാനത്തുനിന്ന് എന്‍ ശ്രീനിവാസനെ മാറ്റി. ഭരണപരമായ കാര്യങ്ങള്‍ക്ക് ഉപാധ്യക്ഷന്‍ ശിവലാല്‍ യാദവിനെ ചുമതലപ്പെടുത്തി. അതേസമയം ഐപിഎല്‍ ഏഴാം സീസണ്‍ മത്സരങ്ങള്‍ കഴിയുന്നതുവരെ ബിസിസിഐയുടെ ചുമതല സുനില്‍ ഗവാസ്‌കര്‍ക്ക് നല്‍കി.

ഐപിഎല്‍ നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഇത്തവണത്തെ ഐപിഎല്ലില്‍ തുടരുന്നതിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ബിസിസിഐ അധ്യക്ഷന്റെ താത്കാലിക ചുമതല മുന്‍ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍ക്ക് നല്‍കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. ചെന്നൈ ടീമിനെതിരെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ടീം ഉടമ കൂടിയായ എന്‍.ശ്രീനിവാസന്‍ ബി.സി.സി.ഐ അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന കര്‍ശന നിര്‍ദേശമാണ് സുപ്രീംകോടതി നല്‍കിയത്.