ഷുഹൈബ് വധക്കേസില്‍പ്പെട്ട നാല് പേരെ സിപിഐഎം പുറത്താക്കി

ഷുഹൈബ് വധക്കേസിലെ പ്രതികള്‍ക്കെതിരെ സിപിഐഎമ്മില്‍ നടപടി. പ്രതികളായ നാല് പ്രവര്‍ത്തകരെ സിപിഐഎം പുറത്താക്കി. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് ഇവരെ പുറത്താക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് നടപടി. ആകാശ് തില്ലങ്കേരി, അസ്‌കര്‍, അഖില്‍, ദീപ് ചന്ദ് എന്നിവര്‍ക്കെതിരെയാണ് നടപടി.