സാമ്പത്തിക ഞെരുക്കത്തിലും കണക്ക് ഒപ്പിക്കാന്‍ ധനവകുപ്പ്

indian rupee

കടുത്ത സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും മാര്‍ച്ചിലെ കണക്കൊപ്പിക്കാമെന്ന് വിലയിരുത്തലുമായി ധനവകുപ്പ്. അതേ സമയം അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസം എന്താകുമെന്ന നിലയോര്‍ത്ത് വകുപ്പ് ആശങ്ക യിലാണ്. ഈ മാസം ട്രഷറില്‍നിന്ന് ഇതു വരെ ചെലവായത് 8,000 കോടി.

രണ്ടു ദിവസം കൂടി ശേഷിക്കെ ഇനി കുറഞ്ഞത് 1000 കോടി കൂടി ഈ മാസത്തെ ചെലവിന് വേണമെന്നാണ് ധനവകുപ്പിന്റെ കണക്ക് . 800 കോടിയേ ട്രഷറിയില്‍ഇനി മിച്ചമുള്ളൂ . തിങ്കളാഴ്ച നികുതിയിനത്തില്‍ 450 കോടി വരുമെന്ന പ്രതീക്ഷയിലാണ് ധനവകുപ്പ്. പ്രതീക്ഷിക്കുന്ന പോലെ പണം വന്നാല്‍ പ്രതിസന്ധിയില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെടാം .

ചെലവുകള്‍ക്ക് കര്‍ശന നിയന്ത്രണം ധനവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട് . വകുപ്പുകളുടെ അലോട്ട്‌മെന്റുകള്‍സ്വീകരിക്കുന്നത് വൈകീട്ടോടെ നിര്‍ത്തി. ബില്ലുകള്‍തിങ്കളാഴ്ച ഉച്ചവരെ മാത്രമേ സ്വീകരീക്കൂ. നാളെ ട്രഷറി അവധിയുമാണ്. ഇങ്ങനെയൊക്കെ മാര്‍ച്ച് കടന്നു കിട്ടുമെങ്കിലും ഏപ്രില്‍ അത്ര സുഖകരമാവില്ലെന്നു തന്നെയാണ് ധനവകുപ്പ് കണക്കൂ കൂട്ടുന്നത്.

തൊഴിലുറപ്പ് പദ്ധതി വേതനക്കു കുടിശിക തീര്‍ക്കാന്‍പഞ്ചായത്തുകളെ മെയിന്റന്‍സ് ഫണ്ടായ 480 കോടി വകമാറ്റി. കേന്ദ്രം പണം തരുമ്പോള്‍ കൈമാറാമെന്നാണ് പ്രതീക്ഷ . സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യമാസം നികുതി വരുമാനം കുറവായിരിക്കും. പദ്ധതി ചെലവും കുറവായിരിക്കും. എന്നാല്‍ ശമ്പളം പെന്‍ഷന്‍, പലിശ എന്നിവ മുടക്കാനാകില്ല.

സഹകരണ സ്ഥാപനങ്ങളിലെ ക്ഷേമനിധികളുടെയും നിക്ഷേപം ട്രഷറിയിലേക്ക് മാറ്റാന്‍തീരുമാനിച്ചെങ്കിലും പലിശ പ്രശ്‌നത്തില്‍ ഉടക്കി നടപ്പായില്ല