സൈന്യത്തിനുനേരേ മാവോവാദി ആക്രമണം

odicia

ഒഡിഷയിലെ മല്‍ക്കന്‍ഗിരി ജില്ലയില്‍ മാവോവാദികള്‍ നടത്തിയ സ്‌ഫോടനത്തില്‍ രണ്ട് ബി.എസ്.എഫ്. ജവാന്‍മാര്‍ക്ക് പരിക്കേറ്റു.

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനംചെയ്ത് മേഖലയില്‍ മാവോവാദികള്‍ സ്ഥാപിച്ച ബോര്‍ഡുകളും പോസ്റ്ററുകളും നീക്കം ചെയ്യുകയായിരുന്ന സൈനികര്‍ക്കുനേരേയാണ് ആക്രമണമുണ്ടായത്.

ഇതിനെത്തുടര്‍ന്ന് മേഖലയില്‍ സുരക്ഷാസംവിധാനം ശക്തമാക്കി. സ്‌ഫോടനം നടന്നയുടന്‍ മാവോവാദികള്‍ സൈനികര്‍ക്കുനേരേ ശക്തമായ വെടിവെപ്പും നടത്തി. സൈന്യം തിരിച്ച് ആക്രമിച്ചെങ്കിലും അക്രമികള്‍ സമീപത്തെ കാട്ടിലേക്ക് രക്ഷപ്പെട്ടു. പരിക്കേറ്റ സൈനികരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.