സ്ത്രീസുരക്ഷ സമൂഹത്തിന്റെ കടമ- കെ.എം.മാണി

സ്ത്രീസുരക്ഷ ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് മന്ത്രി കെ.എം.മാണി പറഞ്ഞു. അവഗണന അനുഭവിക്കുന്ന സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ സാമൂഹിക സംഘടനകള്‍ ജാഗരൂകമാകണമെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ ജസ്റ്റിസ് ഫോറം സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം.വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, അഞ്ചയില്‍ രഘു എന്നിവര്‍ പ്രസംഗിച്ചു.