വളാഞ്ചേരി കൊലപാതകക്കേസിൽ പ്രതി പിടിയിൽ

11144942_819360484852202_8954897731080854213_n വളാഞ്ചേരി ഗ്യാസ് ഏജൻസി ഉടമയുടെ കൊലപാതകക്കേസിൽ മുഖ്യപ്രതി കൊച്ചിയിൽ പിടിയിൽ. കൊല്ലപ്പെട്ട കുറ്റിക്കാടൻ വിനോദ് കുമാറിന്റെ സുഹൃത്ത് യൂസഫ് ആണ് പിടിയിലായത്. കൊലപാതകത്തിൽ വിനോദിന്റെ ഭാര്യ ജ്യോതിയ്ക്ക് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു. ജ്യോതി ഉടൻ അറസ്റ്റ് ചെയ്യും.വിനോദിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് നിഗമനം. കൊലയ്ക്ക്് പ്രതിഫലമായി യൂസഫിന് ജ്യോതി ഫ്‌ളാറ്റ് വാഗ്ദാനം ചെയ്തിരുവെന്നും പൊലീസ് പറയുന്നു.