എ.ജിയുടെ ഓഫീസ് അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് ഹൈക്കോടതി

high-court-1
മുഖ്യമന്ത്രിക്കും അഡ്വക്കറ്റ് ജനറലിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. എ.ജി ഓഫീസ് പ്രവർത്തനം അവസാനിപ്പിക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി പറഞ്ഞു. കേസുകളുടെ നടത്തിപ്പുകൾ കാര്യക്ഷമമല്ല. സർക്കാർ അഭിഭാഷകർ കേസ് നടത്തിപ്പിൽ വീഴ്ച വരുത്തുന്നതായും കോടതി വ്യക്തമാക്കി. അബ്കാരികളുടെ നോമിനികളാണ് സർക്കാർ അഭിഭാഷകരിൽ മിക്കവരുമെന്നും ഹൈക്കോടതി ആരോപിച്ചു. ജസ്റ്റിസ് അലക്‌സാണ്ടർ തോമസാണ് വിമർശനം ഉന്നയിച്ചത്.
എ.ജി ഓഫീസ് പ്രവർത്തനം എങ്ങനെയാണെന്ന് തമിഴ്‌നാടിനെ കണ്ട് പഠിക്കണം. സർക്കാരിന് കഴിയുന്നില്ലെങ്കിൽ സ്വകാര്യ അഭിഭാഷകരെ ഏൽപ്പിക്കണമെന്നും കോടതി പറഞ്ഞു. എ.ജിയെ മുഖ്യമന്ത്രി കുറ്റം പറയുന്നു. എ.ജി ഫീസ് കാര്യക്ഷമമാക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. എ.ജിയെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് എന്തവകാശമെന്നും കോടതി ചോദിച്ചു.