കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു

പാലക്കാട് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചയാൾ അറസ്റ്റിലായി. മണ്ണാർക്കാട് കാഞ്ഞിരം പുഴയിൽ പതിമൂന്നാം നമ്പർ വാർഡിലെ രണ്ടാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് ശ്രമം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഗംഗാധരൻ എന്നയാളെ അറസ്റ്റ് ചെയ്തു.