ഷാപ്പിലെ കൊലപാതകം അസം സ്വദേശി പിടിയിൽ

kallu
ജൂലായ് 10നാണ് തകഴി കേളമംഗലം ഷാപ്പിലെ ജീവനക്കാരനായ രാമചന്ദ്രനെ (64) ഷാപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാപ്പിലെ അടുക്കളയോട് ചേർന്ന് ഫ്രീസറിനുള്ളിൽ ഒടിച്ചു മടക്കിവെച്ച നിലയിലായിരുന്നു മൃതദ്ദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന അസം സ്വദേശി പിടിയിലായി. ഷാപ്പിലെ തൊഴിലാളിയും അസം സ്വദേശിയുമായ ആകാശ് ദീപ് ആണ് പിടിയിലായത്. മസൂളിയിലെ വീടിന് സമീപത്ത് നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. മൊബൈൽ സിഗ്‌നൽ പിന്തുടർന്നാണ് ആകാശ് അസമിലേക്ക് നീങ്ങുന്നതായി പോലീസ് കണ്ടെത്തിത്. തുടർന്ന് ഇയാളുടെ വീടും പരിസര പ്രദേശങ്ങളും ദിവസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു.
ഇയാളുടെ ബന്ധുക്കളെയും മറ്റും അന്വേഷണസംഘം ചോദ്യം ചെയ്തു. ഇവരിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയ്യാറായിട്ടില്ല.