ഉപഭോക്താക്കള്‍ക്ക് 100 ശതമാനം ക്യാഷ്ബാക്ക് ഓഫറുമായി പേടിഎം

സെപ്റ്റംബര്‍ 20 മുതല്‍ 23 വരെ പേടിഎം മാള്‍ മേരാ ക്യാഷ്ബാക്ക് സെയില്‍ നടത്തുന്നു. രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളായ ഫ്‌ളിപ്കാര്‍ട്ടും ആമസോണും വന്‍ വില്‍പനയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് പേടിഎമ്മും ക്യാഷ്ബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചത്.

പേടിഎം വഴി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 100 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുമെന്നാണ് പേടിഎം വാഗ്ദാനം. നാലു ദിവസത്തെ സെയിലില്‍ പങ്കെടുക്കുന്നവര്‍ക്ക് പേടിഎം ഗോള്‍ഡ് സമ്മാനമായി കിട്ടാനും സാധ്യതയുണ്ട്. 501 കോടി രൂപയുടെ ക്യാഷ്ബാക്ക് ഓഫറാണ് പേടിഎം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്ന 25 ഭാഗ്യശാലികള്‍ക്കാണ് 100 ശതമാനം ക്യാഷ്ബാക്ക് നല്‍കുന്നത്. ദിവസവും 200 ഉപഭോക്താക്കള്‍ക്ക് പേടിഎം ഗോള്‍ഡ് സമ്മാനമായി ലഭിക്കും.

ആപ്പിള്‍, സാംസംങ്, മോട്ടറോള, വിവോ, ഓപ്പോ തുടങ്ങിയ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളെല്ലാം പേടിഎം മാള്‍ സെയിലില്‍ പങ്കെടുക്കുന്നുണ്ട്. ഐഫോണ്‍ വാങ്ങുന്നവര്‍ക്ക് 15,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുണ്ട്. സ്മാര്‍ട്ട്‌ഫോണുകളില്‍ 20 ശതമാനം ക്യാഷ്ബാക്ക് നല്‍കും.

വാഷിങ് മെഷീന്‍, അടുക്കള ഉപകരണങ്ങള്‍, മറ്റ് ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ എന്നിവയില്‍ 15% മുതല്‍ 50% വരെ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. എല്‍ഇഡി ടെലിവിഷന്‍ വാങ്ങുന്നവര്‍ക്ക് 60% വരെ ലാഭിക്കാന്‍ കഴിയും. ലാപ്‌ടോപ്പുകളില്‍ 15% ക്യാഷ്ബാക്ക് ലഭിക്കും.