പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങി

election1

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ വിവിധ മണ്ഡലങ്ങളിലെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങി. യു ഡി എഫ് സ്ഥാനാര്‍ത്ഥികളായ പ്രൊഫ. കെ വി തോമസ്, എം പി വീരേന്ദ്രകുമാര്‍ , കൊടിക്കുന്നില്‍ സുരേഷ്, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരും എറണാകുളത്തെ ബി ജെ പി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണനുമാണ് തിങ്കളാഴ്ച പത്രിക നല്‍കിയത്.

എറണാകുളം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി പ്രൊഫ. കെ വി തോമസാണ് ആദ്യം പത്രിക സമര്‍പ്പിച്ചത്. എറണാകുളം ജില്ലാ കളക്ടര്‍ രാജമാണിക്യത്തിന് അദ്ദേഹം മൂന്നുസെറ്റ് പത്രികകള്‍ സമര്‍പ്പിച്ചു. മന്ത്രി വി കെ ഇബ്രാഹീം അടക്കമുള്ള യു ഡി എഫ് നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. പാലക്കാട്ടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എം പി വീരേന്ദ്രകുമാര്‍ പ്രമുഖ നേതാക്കള്‍ക്കൊപ്പമെത്തി പത്രിക സമര്‍പ്പിച്ചു.