ഇന്ന് മഹാശിവരാത്രി

 

ഇന്ന് മഹാശിവരാത്രി. ശിവരാത്രിക്കായി ക്ഷേത്രങ്ങളെല്ലാം ഒരുങ്ങി. ശിവപ്രീതിക്കായി, പാര്‍വതി ഉറക്കമിളച്ച് പ്രാര്‍ഥിച്ച രാത്രിയെന്നാണ് ഐതീഹ്യം. ഈ ദിവസം ഉറങ്ങാതിരുന്ന് ശിവനെ ഭജിക്കുന്നത് പുണ്യമെന്ന് വിശ്വാസം. പതിനായിരങ്ങള്‍ പിതൃതര്‍പ്പണത്തിന് എത്തുന്ന ആലുവ പെരിയാര്‍ തീരത്ത്, ബലികര്‍മ്മങ്ങള്‍ തുടങ്ങി. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി പൊലിസ്, ഫയര്‍ ഫോഴ്സ്, വൈദ്യുതി വകുപ്പ് എന്നീ വകുപ്പുകളുടെ സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട് .ഇന്ന് അർധരാത്രി മുതൽ പിതൃമോക്ഷത്തിനായി ബലിതർപ്പണം നടത്തും. കുംഭത്തിലെ അമാവാസിയായ ഞായർ രാവിലെ 10 വരെ ഇതു തുടരും.