അടൂർ ഏഴംകുളത്ത് പോലീസ് വാന്‍ പാഞ്ഞുകയറി; മൂന്നുമരണം

ezhamkulam accident

പത്തനംതിട്ട: അടൂർ ഏഴംകുളത്ത് പൊലീസ് വാഹനം ആൾക്കൂട്ടത്തിനിടയിലേക്ക്  പാഞ്ഞുകയറി മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് സൂചന. ഏഴംകുളം കരിങ്ങാട്ടില്‍ വടക്കിനഴികത്ത് ശിവശങ്കരപിള്ള ഭാര്യ രത്നമ്മ കൊട്ടാരക്കര പള്ളിക്കല്‍ ഉമേഷ്ഭവനില്‍ ഉണ്ണികൃഷ്ണന്‍ ആചാരി എന്നിവരാണ് മരിച്ചത്. ഏഴംകുളം ദേവീക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആളുകൾക്കിടയിലേക്കാണ് പൊലീസ് വാഹനം പാഞ്ഞു കയറിയത്. ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. ഡ്രൈവര്‍ ഷാജിക്കെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ് റെജിസ്റ്റര്‍ ചെയ്തു.