യൂനിസ് ഖാൻ വിരമിക്കുന്നു

younis khan
ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റിൽ‌ നിന്ന് വിരമിക്കുമെന്ന് പാക് താരം യൂനിസ്ഖാൻ‌. ട്വിറ്ററിലൂടെയാണ് യൂനിസ് ഖാൻ വിരമിക്കൽ തീരുമാനം അറിയിച്ചത്. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ തുടരുമെന്ന് 37 കാരനായ യൂനിസ്ഖാൻ വ്യക്തമാക്കി.  263 ഏകദിന മത്സരങ്ങളിൽ നിന്നായി ഏഴ് സെഞ്ച്വറി സഹിതം 7203 റൺസ് നേടിയിട്ടുണ്ട്. മധ്യ നിര ബാറ്റ്‌സ്മാനായ യൂനിസ് ഖാന് ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഓപ്പണറായി സ്ഥാനക്കയറ്റം നൽകിയിരുന്നു. എന്നാൽ മികച്ച സ്കോർ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു. രണ്ട് മത്സരങ്ങളിൽ 6 റൺസ് മാത്രമാണ് പാക് താരത്തിന്റെ സമ്പാദ്യം