എ.വിന്‍സന്‍റ് അന്തരിച്ചു

vincent a

പ്രമുഖ സംവിധായകനും ഛായാഗ്രാഹകനുമായ എ.വിന്‍സന്‍റ് (86) അന്തരിച്ചു.ചെന്നൈയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ വൈകിട്ട് ചെന്നൈയില്‍.മലയാളം,തമിഴ്,തെലുങ്ക്, ഹിന്ദി ഭാഷകളിലായി മുപ്പതിലധികം സിനിമകള്‍ സംവിധാനം ചെയ്തു.നീലക്കുയിലാണ് ഛായാഗ്രഹണം നിര്‍വഹിച്ച ആദ്യമലയാള സിനിമ. ആദ്യം സംവിധാനം ചെയ്ത മലയാള സിനിമ ഭാര്‍ഗവിനിലയം. ജയാനൻ വിൻസന്റ്, അജയൻ വിൻസന്റ് എന്നിവർ മക്കളാണ്.