വിരമിക്കൽ വാർ‌ത്ത നിഷേധിച്ച് യൂനിസ് ഖാൻ

younis khan
ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന വാർത്ത പാക് താരം യൂനിസ് ഖാൻ നിഷേധിച്ചു. നേരത്തെ ട്വിറ്ററിലൂടെ യൂനിസ് ഖാൻ തന്നെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.എന്നാൽ തനിക്ക് ട്വിറ്റർ അക്കൗണ്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നുമാണ് താരത്തിന്റെ വിശദീകരണം. ഫോമിലേക്ക് തിരിച്ചെത്താൻ കഠിന പരിശ്രമം നടത്തുകയാണെന്നും വിരമിക്കലിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്നും 37 കാരനായ യൂനിസ് പറഞ്ഞു  പാക് ക്രിക്കറ്റ് ബോർഡിന്റെ നടപടി ഭയന്നാണ് താരത്തിന്റെ നിലപാട് മാറ്റമെന്നാണ് സൂചന.
ലോകകപ്പ് മത്സരങ്ങൾക്കിടെ സോഷ്യൽ മീഡിയകളിൽ സജീവമാകുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ചതായി കാണിച്ച് പാക് ടീം
മാനേജർ നവീദ് അക്രം ചീമ തന്നെ യൂനിസ് ഖാനെതിരെ  രംഗത്ത് വന്നിരുന്നു.  അതേ സമയം ടീമിന്റെ മോശം പ്രകടനത്തിനിടെ കാസിനോയിൽ ഉല്ലാസത്തിന് പോയ ചീഫ് സെലക്ടർ മോയിൻ ഖാനെ പിസിബി നാട്ടിലേക്ക് തിരിച്ചയച്ചു