അയര്‍ലന്‍ഡിന് രണ്ടാം ജയം

wc ire uae ire won

ലോകകപ്പില്‍ അയര്‍ലന്‍ഡിന് തുടര്‍ച്ചയായ രണ്ടാം ജയം. ജയപരാജയങ്ങള്‍ മാറി മറിഞ്ഞ മത്സരത്തില്‍ 2 വിക്കറ്റിനാണ് അയര്‍ലന്‍ഡ് യുഎഇയെ തോല്‍പ്പിച്ചത്,278 റണ്‍സ് പിന്തുടര്‍ന്ന അയര്‍ലന്‍ഡ് 3 പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു. 80 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ഗാരി വില്‍സണാണ് അയര്‍ലാന്റ് പോരാട്ടം നയിച്ചത്. വില്‍സണ്‍ 69 പന്തില്‍ നിന്നാണ് 80 റണ്‍സെടുത്തത്, വെടിക്കെട്ട് പ്രകടനവുമായി കെവിന്‍ ഒബ്രിയാന്‍ 25 പന്തില്‍ 50 റണ്‍സെടുത്തു. . നാലിന് 97 എന്ന നിലയില്‍ തകര്‍ച്ച നേരിട്ട ശേഷമായിരുന്നു അയര്‍ലന്‍ഡിന്റെ ശക്തമായ തിരിച്ചു വരവ്. വിന്‍ഡീസിനെതിരെ അട്ടിമറി ജയമൊരുക്കിയ സ്‌റ്റേര്‍ലിംഗ് 3 റണ്‍സില്‍ പുറത്തായി. ക്യാപ്റ്റന്‍ പോട്ടര്‍ഫീല്‍ഡ്, എഡ് ജോയ്‌സ് എന്നിവര്‍ 37 റണ്‍സ് വീതമെടുത്തു. നീല്‍ ഒബ്രിയാന്‍ 17 റണ്‍സില്‍ പുറത്തായി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത യുഎഇയ്ക്ക് തുടക്കത്തില്‍ തകര്‍ച്ച നേരിട്ടെങ്കിലും ഏഴാം വിക്കറ്റില്‍ ഷൈമാന്‍ അന്‍വറും അംജദ് ജാവേദും നടത്തിയ പോരാട്ടം പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചു. കന്നി സെഞ്ച്വറി നേടിയ ഷൈമാന്‍ അന്‍വര് 83 പന്തില്‍ 106 റണ്‍സെടുത്തു. അംജദ് ജാവേദ് 42 റണ്‍സിന് പുറത്തായി. ഇരുവര്‍ക്കും പുറമെ 45 റണ്‍സെടുത്ത ഓപ്പണര്‍ അംജദ് അലിയും 36 റണ്‍സെടുത്ത കുര്‍റം ഖാനും മാത്രമാണ് മികവ് കാട്ടിയത്. മലയാളി താരം കൃഷ്ണ ചന്ദ്രന്‍ റണ്‍സൊന്നും എടുക്കാതെ പുറത്തായി.