അഫ്ഗാനിസ്താന് കന്നി വിജയം

wc afg first won

ലോകകപ്പില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ അഫ്ഗാനിസ്താന് സിപ്പിക്കുന്ന ജയം. 3 പന്ത് ബാക്കി നില്‍ക്കെ ഒരു വിക്കറ്റിനാണ് അഫ്ഗാനിസ്താന്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചത്. ലോകകപ്പില്‍ അഫ്ഗാനിസ്താന്‍രെ ആദ്യ ജയം കൂടിയാണിത്. 132 റണ്‍സിനിടെ 8 വിക്കറ്റുകള്‍ നഷ്ടമായ അഫ്ഗാനിസ്താനെ 96 റണ്‍സെടുത്ത സമിയുള്ള ഷന്‍വാരിയാണ് രക്ഷിച്ചത്.147 പന്തില്‍ 5 സിക്‌സറും 7 ഫോറും അടങ്ങിയതായിരുന്നു ഇന്നിംഗ്‌സ്. നാലാമനായി ക്രീസിലെത്തിയ ഷന്‍വാരി ക്ഷമാ പൂര്‍വ്വമാണ് ബാറ്റ് വീശിയത്. ഒരു ഭാഗത്ത് വിക്കറ്റുകള്‍ വീണപ്പോഴും മറുവശത്ത് ഷന്‍വാരി പാറപോലെ ഉറച്ച് നിന്നു. 9ാം വിക്കറ്റില്‍ ഷന്‍വാരിയും ഹാമിദ് ഹസനും ചേര്‍ന്നെടുത്ത 60 റണ്‍സാണ് മത്സരഫലം മാറ്റിമറിച്ചത്. ഒടുവില്‍ ജയത്തിന് 19 റണ്‍സ് അകലെ സ്‌കോര്‍ ഉയര്‍ത്താനുള്ള ഷന്‍വാരിയുടെ ശ്രമം ഡാവെയുടെ കയ്യില്‍ അവസാനിച്ചു. ജാവേദ് അഹ്മദി 51 റണ്‍സെടുത്ത് പുറത്തായി. സ്‌കോട്ട്‌ലന്‍ഡിനായി റിച്ചി ബെറിംഗ്ടണ്‍ 4 വിക്കറ്റെടുത്തു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സ്‌കോട്ട്‌ലന്‍ഡ് നിശ്ചിത 50 ഓവറില്‍ 210 റണ്‍സിന് എല്ലാവരും പുറത്തായി. അഫ്ഗാന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ പകച്ച അവരെ വാലറ്റത്ത് അലാസ്‌ദെയര്‍ ഇവാന്‍സും മാജിദ് ഹഖും നടത്തിയ ചെറുത്ത് നില്‍പാണ് 200 ല്‍ എത്തിച്ചത്. ഇവാന്‍സ് 28 ഉം മാജിദ് ഹഖ് 31 ഉം റണ്‍സെടുത്തു.31 റണ്‍സെടുത്ത മാറ്റ് മാച്ചനാണ് 30 കടന്ന മറ്റൊരു ബാറ്റ്‌സ്മാന്‍. അഫ്ഗാനിസ്താന് വേണ്ടി ഷപൂര്‍ ശദ്രാന്‍ 4 ഉം ദൗലത്ത് ശദ്രാന്‍ 3ഉം വിക്കറ്റെടുത്തു