സെക്രട്ടറി സ്ഥാനത്തേക്ക് ഇനിയില്ല: പന്ന്യന്‍

panyan raveendran

സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഇനിയില്ലെന്ന് ആവര്‍ത്തിച്ച് പന്ന്യന്‍ രവീന്ദ്രന്‍. സെക്രട്ടറി സ്ഥാനത്തേക്ക് യോഗ്യനായ മറ്റൊരാള്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യങ്ങള്‍ സര്‍ക്കാര്‍ മുതലെടുത്തെന്നും കെഎം മാണിക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് അടുത്ത എല്‍ഡിഎഫ് യോഗം രൂപം നല്‍കുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

സെക്രട്ടറി സ്ഥാനത്തേക്ക് ഇല്ലെന്ന പന്ന്യന്‍ രവീന്ദ്രന്റെ പ്രഖ്യാപനത്തോടെ അടുത്ത സെക്രട്ടറി ആരെന്ന ചോദ്യം സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചാ വിഷയം ആയിരിക്കുകയാണ്. കാനം രാജേന്ദ്രനും കെ ഇ ഇസ്‌മെയിലുമാണ് പന്ന്യന്റെ പിന്‍ഗാമി പട്ടികയില്‍ മുന്‍നിരയില്‍ ഉള്ളത്. ഇന്ന് ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമ ധാരണയുണ്ടാകാനാണ് സാധ്യത.