ജയം ആവര്‍ത്തിക്കാന്‍ ഇന്ത്യ

wc virat kohli new style

പെര്‍ത്ത്:ലോകകപ്പ് ക്രിക്കറ്റില്‍ മൂന്നാം ജയം തേടി ഇന്ത്യ യുഎഇയെ നേരിടും. രണ്ട് പ്രബല ടീമുകളെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായ ദക്ഷിണാഫ്രിക്കക്കെതിരെയും ബദ്ധവൈരികളായ പാകിസ്താനെതിരെയും ആധികാരികമായിരുന്നു ഇന്ത്യുടെ ജയം.പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും നിലവിലെ ഫോമില്‍ യുഎഇ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഇടയില്ല. അതു കൊണ്ട് തന്നെ വാം അപ് മത്സരത്തിന്റെ പ്രതീതിയാകും മത്സരത്തിന്.ലോകകപ്പില്! ഇതുവരെ കളിയ്ക്കാത്ത താരങ്ങളെ ധോണി പരീക്ഷിക്കാനും സാധ്യതയുണ്ട്. പരിക്ക് പൂര്‍ണമായും ഭേദമായാല്‍ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ ടീമിലെത്തും. സൂപ്പര്‍ 8 ന് മുമ്പ് ഭുവനേശ്വര്‍ ഫോമിലെത്തുമെന്നാണ് ക്യാപ്റ്റന്റെ കണക്കുകൂട്ടല്‍.ആദ്യ രണ്ട് മത്സരങ്ങളിലെയും തകര്‍പ്പന്‍ ജയത്തോടെ വിമര്‍ശകരുടെ വായടപ്പിക്കാന്‍ ധോണിക്കായിട്ടുണ്ട്. മുന്‍ നിര ബാറ്റ്‌സ്മാന്‍മാരെല്ലാം മികച്ച ഫോമിലാണ്. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട രോഹിത് ശര്‍മ കൂടി ഫോമിലെത്തിയാല്‍ ബാറ്റിംഗില്‍ ആശങ്കകളില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പ്രകടനം വിലയിരുത്തുമ്പോള്‍ ബൗളിംഗും താരതമ്യേന ശക്തമാണ്.യുഎഇയ്‌ക്കെതിരെ വന്‍ ജയത്തോടെ ഗ്രൂപ്പിലെ ആദ്യ സ്ഥാനം ഉറപ്പാക്കുകയാകും ടീം ഇന്ത്യയുടെ ലക്ഷ്യം